Latest Updates

വെജിറ്റെറിയൻ, നോൺ വെജിറ്റെറിയൻ ഭക്ഷണ പ്രേമികൾക്ക് ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് പനീർ. രുചി മാത്രമല്ല ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണെന്നതും പനീറിനെ ഇഷ്ടപ്പെടാനുള്ള കാരണമാണ്. എന്നാൽ ഒരു പരിപൂർണ്ണ പാലുത്പന്നം ആയതിനാൽ അമിതമായ അളവിൽ പനീർ വിഭവങ്ങൾ കഴിച്ചാൽ ഇത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. 

ശരീരത്തിന് അതിവേഗം ഊർജ്ജം നൽകാനും ശാരീരിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്താനും പനീർ ​നല്ലതാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന സെലെനിയം, പൊട്ടാസ്യം എന്നിവയും പനീറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രീതിയിൽ ചെറിയ അളവ് പനീർ കഴിക്കുന്നത് വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നില്ല എന്നാണ് വിദഗ്ദർ പറയുന്നത്. പനീർ ടിക്ക, സ്ക്രാമ്പിൾഡ് പനീർ അല്ലെങ്കിൽ പാൻ ഫ്രൈ ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയ ഏത് പനീർ വിഭവവും കഴിക്കാം.

എന്നാൽ പനീർ ബട്ടർ മസാല, ഷാഹി പനീർ എതുടങ്ങിയ ശരീരത്തിൽ കൊഴുപ്പടിയുന്നതിനും അമിത വണ്ണത്തിനും വഴിവെക്കും. വലിയ അളവിൽ പനീർ കഴിക്കുന്നത് വിപരീത ഫലത്തിന് വഴിതുറക്കും. പ്രോട്ടീൻ ആമാശയത്തിലെത്തിയാൽ ദഹിക്കാനായി കൂടുതൽ സമയമെടുക്കും. അതുകൊണ്ട് കൂടുതൽ അളവിൽ പനീർ കഴിക്കുന്നവർക്ക് വയറുവേദന, അസിഡിറ്റി, വയർ നിറഞ്ഞ് അസ്വസ്ഥമാകുന്ന അവസ്ഥ, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം.

Get Newsletter

Advertisement

PREVIOUS Choice